Tuesday, February 19, 2013

ഏതൊരു മുംബൈ മലയാള നാടക ആസ്വാദകനും ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു മഹാനഗത്തിലെ മലയാളികളായ കലാകാരന്മാര്‍ 
അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ശ്രദ്ധയും അംഗീകാ
രവും പ്രോത്സാഹനവും ലഭിക്കണം എന്നത്. ഏഴു പ്തിറ്റാണ്ട് മുമ്പ് ബോംബെ
 കേരളീയ സമാജത്തിനു വേണ്ടി ആദ്യത്തെ മലയാള നാടകത്തിനു അരങ്ങൊ രുക്കിയ അന്നുമുതല്‍ അന്നുമുതല്‍ മുംബൈയിലെ നാടക പ്രവര്‍ത്തകര്‍  ഈ  ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നതാണ്‌. കാന്ച്ചനസീതയും ഈശ്വരന്   അറസ്റ്റിലും വെയ്റ്റ് അണ്ടില്  ഡാര്‍ക്ക് എന്ന നാടകത്തിന്റെ മലയാള ആവിഷ്കാ രമായ നേരം ഇരുട്ട്ട്ടേയും വിജയകരമായി അവതരിപ്പിക്കപ്പെടുമ്പോഴെ ല്ലാം ഈ മോഹം തല നീട്ടുമായിരുന്നു. സൂര്യ കൃഷ്ണമൂര്‌ത്തി കേരള  സംഗീത  നാടക അക്കാദമിയുടെ നേതൃത്വ സ്ഥാനത്ത് എത്തിയപ്പോള്‍ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളയ്ക്കുവാന്‍ തുടങ്ങി . പ്രവാസികളായ മലയാളികള്‍ക്ക് 
വേണ്ടി നടത്തിയ നാടക മത്സരം ഏറെ പ്രതീക്ഷ നല്‌കി. പക്ഷെ വര്‍ഷത്തില്‍ 
ഇരുപതും അതിലേറേയും നാടകങ്ങള് അവതരിപ്പിച്ചിരുന്ന നഗരത്തില്
മത്സരിക്കുവാന്  എത്തിയത് കേവലം  മൂന്ന് നാടകങ്ങള് ആയിരുന്നു. കതാമൂല്യമൊ, അവതരണ മേന്മയൊ അഭിനയ തികവൊ അവകാശപ്പെടു
വാന്‍ ഈ മൂന്നു നാടകങ്ങള്‍ക്കും ആവില്ല. "കഥാപാത്രങ്ങളും പങ്കെടുത്തവരും", "പുതിയ അദ്ധ്യായം" "നിഴല്‍യുദ്ധം" എന്നിവ ആയിരുന്നു നാടകങ്ങള്‍. തനി കച്ചവട നാടക ശൈലിയില്‍ അവതരിപ്പിച്ച ആ നാടകത്തില്‍ പ്രകടമായിരുന്നത് കൃത്രിമത്വം നിറഞ്ഞ അഭിനയപ്രകടന ങ്ങളും അവിശ്വനീയമായ് നാടകീയ മുഹൂര്‍ത്തങ്ങളും വികലമായ ദൃശ്യ
ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന രംഗ ചലനങ്ങളും  ഈ  ഒരു മൈതാന നാടകമാക്കി. അരങ്ങിന്റെ ഒരു നിയമങ്ങളും 
അനുവര്‍ത്തിയ്ക്കുന്നതായിരുന്നില്ല  "പുതിയ അദ്ധ്യായം" എന്ന നാടകം.  ഒരു തീവണ്ടി ആപ്പീസിലെ ഫ്ലാറ്റ്ഫോമില് വന്നെത്തുന്ന  ചിലരുടെ ചെറിയ ചെറിയ ജീവിത കഥകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന 
നിഴല്‍യുദ്ധം എന്ന നാടകത്തില്‍ ജീവസ്പ്രശിയായ ഒട്ടേറെ നാടകീയ  
മോഹൂര്‍ത്ത ങ്ങള് ഉണ്ടെങ്കിലും അവയെ ഫലപ്രദമായി  അവതരിപ്പിക്കുന്നതില്‍  സംവിധായകന്‍ പൂര്‍ണമായും പ്രാജയപ്പെട്ടു. ഒരാള്‌ തന്നെ ഒന്നിലധികം വേഷങ്ങളില്‍ അഭിന
യിച്ചെങ്കിലും  അതുകൊണ്ട് ഒരു "മോണോ ആക്ടിന്റെ പ്രതീതി  ഉണര്‌ത്തുവാനല്ലാതെ മറ്റു   പ്രയോജനം ഒന്നും പ്രകടമായില്ല.  ലോട്ടറി വില്പനകാരനും വേശ്യയും ഭ്രാന്തനും  യാത്രകാരനും സര്‍ദാര്‍ജിയും
ബംഗാളി തൊഴിലാളിയും യഥാര്‌ത്ഥ ജീവിതത്തില്‍ കണ്ടു മുട്ടുന്ന പതിവ് മുഖങ്ങളാണ്‌. അവരെ ഉപയോഗിച്ച് അരങ്ങില്‍ അര്‍ത്ഥ സമ്പന്നവും കാവ്യ ഭംഗിയും നിറഞ്ഞ ദ്രശ്യ ഭംഗിയുള്ള രംഗ ചിത്രങ്ങള്‌ സൃഷ്ടിക്കുവാന്‍ സംവിധായകനു കഴിഞ്ഞില്ല. പാശ്ചാത്തല സംഗീതവും നാടകത്തിന്റെ ആസ്വാദനത്തിനു ഭംഗം വരുത്തുന്നതായിരുന്നു.  ചുരുക്കത്തില്‍ വര്‍ഷങ്ങളായി മുംബൈയിലെ നാടക പ്രവര്‍ത്തകരും ആസ്വാദകരും പ്രതീക്ഷകളോടെ കാത്തിരുന്ന അവസരം വന്നപ്പോള്‍ അത് ഫലപ്രദമായി ഉപയോഗിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

  

Friday, September 24, 2010

നാടക വേദി രംഗം

മഹാരാഷ്ട്ര സര്‍ക്കാരിന്റെ സഹായധനം ലഭിച്ചിരുന്ന ഏക മറുനാടന്‍ മലയാളീ തിയേറ്റര്‍ സംഘടന ആയിരുന്ന പ്രതിഭയുടെ പ്രശസ്ത നാടകങ്ങള്‍-കുടുംബ ദോഷികള്‍, ശരശയ്യ, നേരം ഇരുട്ടട്ടെ, കുപ്പിച്ചില്ലുകള്‍, കാഞ്ചന സീത, സൃഷ്ടി, സ്ഥിതി, സംഹാരം, മൂന്നു വയസന്മാര്‍, കൈനാട്ടികള്‍, ഞാന്‍ സ്വര്‍ഗത്തില്‍, ദീപസ്തംഭം മഹാശ്ചര്യം, നിധി, പുതിയ പുരാണം, സത്യമേവ ജയതേ, കൊച്ചുകെശു എന്ന മൂപ്പീന്, ഗോപുര നടയില്‍, ഉത്തരായനം, കൈയും തലയും പുറത്തിടരുത്, ആദ്യരാത്രി, എന്നിവയാണ്. കേരള സംഗീത നാടക അകാദമിയുടെ നാടക മത്സരത്തില്‍ പങ്കെടുത്തു ഏറ്റവും നല്ല നടിക്കുള്ള സമ്മാനം നേടിയ നാടകം ആണ്, സത്യമേവ ജയതേ. മുകുന്ദന്‍ മേനോന്‍ ആയിരുന്നു സംവിധാനം. മുകുന്ദന്‍ മേനോന്‍ സംവിധാനം ചെയ്ത ഗോപുര നടയില്‍ എന്ന നാടകത്തില്‍ ബാലാജി, ജോസഫ് വെന്നൂര്‍, സുമ, മെഹര്‍ കുമാരി, വിനയന്‍, ബിനു, എന്നിവരാണ് അഭിനയിച്ചത്.
൧൯൫൭-ള്‍ പ്രവര്‍ത്തനം തുടങ്ങിയ അന്തപ്പന്റെ ആദം തിയെട്ടെര്‍ അവതരിപ്പിച്ച നാടകങ്ങള്‍ മരിയ ഗോരെതി, ജീവിത യാത്ര, ഒരു മുഴം കയര്‍, പിന്ഗാമി, ഒരാള്‍ കൂടി കള്ളനായി, സ്വര്‍ഗം നാണിക്കുന്നു, കുരുക്ഷേത്രം, മതിലുകള്‍ ഇടിയുന്നു, ഭൂമിയിലെ മാലാഖ, കക്കപ്പോന്നു, ഡോക്ടര്‍, രക്തം പുരണ്ട വസ്ത്രം, ദിവ്യ ബലി, സൂര്യാഘാതം, ആകാശഗംഗ, ദൈവം മരിച്ചു, മണല്‍ക്കാട്, വെള്ളപൂച്ച, വിശുദ്ധ പാപം, ഗ്രാമം, ഗോപുരം, രശ്മി, നിറങ്ങള്‍, ശാപരഷ്മി, ജ്വലനം, മണ്ണ്, സൂര്യാഗ്രഹണം, ഉപരോധം, വീര ശ്രുംഖല ഹോമം, മോക്ഷം.
മഹാനഗരത്തിലെ മറ്റു ചില പ്രശസ്ത സംവിധായകര്‍-വി. വി. അച്യുതന്‍, ഉണ്ണി വാരിയത്ത്, സുന്ദര്‍ നടവരമ്പ്, അഗസ്റ്റ്യന്‍, അഗസ്റ്റ്യന്‍ പോത്തൂര്‍, ടി. എന്‍.പി. നെടുങ്ങാടി, വെന്നുഗോപാല്‍, പി. അ. ദിവാകരന്‍, മാനസി, പി. ഹരികുമാര്‍, വേണു, ഈ . കെ. നമ്ബൂധിരി, എം. വാസുദേവന്‍‌, വിനോദ് രംഗനാഥ്, പി. സി ചെറിയാന്‍, പവിത്രന്‍ കണ്ണപുരം, എം. ചന്ദ്രന്‍,
രാഗം തിയെട്ടെര്സ്.
അഗസ്ത്യന്‍ ഫെര്‍ണന്റാസ് നേതൃത്വം വഹിച്ചിരുന്ന നാടക സംഘടന ആയിരുന്നു രാഗം തിയെട്ടെര്സ്. ഒട്ടേറെ നല്ല നാടകങ്ങള്‍ ഈ സംഘടന രംഗത്ത് അവതരിപ്പിച്ചു. മണ്ണ്, അമ്മ പ്രളയം, ജീസസ്, സെന്‍റ് പോല്‍, എന്നിവ അവയില്‍ ചിലതാണ്.
സുനയന ആര്‍ട്സ്.
പി.സി. ചെറിയാന്റെ, നേതൃത്വത്തില്‍ നാടകങ്ങള്‍ അവതിരിപ്പിച്ചിരുന്ന ഈ സംഘടനയുടെ പ്രസിദ്ധ നാടകങ്ങള്‍ കാനായിലെ കല്യാണം, (ബാലാജി, ചെറിയാന്‍, വിനയന്‍, ഭാസ്കരന്‍, മേരി പോല്‍, ജഗത, രമണി, മണി, എന്നിവര്‍ പ്രധാന അഭിനേതാക്കള്‍. ജോസഫ് വെന്നൂര്‍ കലാസംവിധാനം, വേണു സംഗീതം, )
അറിയില്ലേ ഞാന്‍ നല്ല കള്ളന്‍, അമ്മിണി ട്രാവല്‍സ്, കാട്ടുകുതിര, ലയവിന്യാസം, തുടങ്ങിയവയാണ്. എല്ലാ നാടകത്തിനും കലാസംവിധാനം നിര്‍വഹിച്ചത് ഈ ലേഖകന്‍ തന്നെ ആണ്.
വര്‍ക്ക് ഷോപ്പ്.

നഗരത്തിലെ മലയാള നാടക രംഗത്തു ഒരു പുതിയ ആസ്വാദന സംസ്കാരം വളര്‍ത്തി എടുക്കണം എന്ന ഉദ്ദേശ്യത്തോടെ, രൂപം കൊണ്ട സംഘടനയാണ്, വര്‍ക്ക് ഷോപ്പ്. താല്പര്യം ഉള്ളവരെ കണ്ടെത്തി രചന, അഭിനയം , ആസ്വാദനം, സംവിധാനം, എന്നിവയില്‍ പരിശീലനം നല്‍കി, അവരെ ഉള്‍പ്പെടുത്തി കലാമൂല്യം നിറഞ്ഞ നാടകങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്, നാടക വര്‍ക്ക് ഷോപ്പിന്റെ രൂപീകരണ ഉദ്ദേശ്യം. വിനോദ് രംഗനാഥന്‍ , അജിത്‌, ബാലാജി, എ. എം. മാത്യു, ബെന്നി, ജോസഫ് വെന്നൂര്‍, മെഹര്‍, മീന, എന്നിവരാണ് പ്രധാന പ്രവര്‍ത്തകര്‍. ഈ സംഘടന മറാത്തിയില്‍ നിന്നും മൊഴിമാറ്റം ചെയ്ത് അവതരിപ്പിച്ചു ജനശ്രദ്ധ നേടിയ നാടകമാണ്, ബാലാജി, മെഹര്‍, സുമ, അജിത്‌, ജോസഫ് വെന്നൂര്‍, വിനയന്‍, എന്നിവര്‍ അവതരിപ്പിച്ച അവിനാഷ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ, മുംബൈയിലെ കാക്ക, എന്നിവ മറ്റു ശ്രദ്ധേയമായ നാടകങ്ങള്‍ .
എല്ലാ നാടകങ്ങളും സംവിധാനം ചെയ്തത് വിനോദ് രംഗനാഥ് ആയിരുന്നു.
ലൂസിഫര്‍ ആര്‍ട്സ്.
ജോയ് മാത്യുവും ഈ ലേഖകനും ചേര്‍ന്ന് രൂപം കൊടുത്ത നാടക സംഘടനയാണ്, ലൂസിഫര്‍ ആര്‍ട്സ്. ലിഫ്റ്റ്‌, സര്‍പ്പഗന്ധി, യുഗഷിപിയോറ്റ് ഒരു ചോദ്യം, എന്നിവ അവതരിപ്പിച്ച നാടകങ്ങള്‍.
നവരത്ന ആര്‍ട്സ്.

ഗോരേഗാവ് കേന്ദ്രമാക്കി രൂപം കൊടുത്ത കലസംസ്കരീക സംഘടനയാണ്, നവരത്ന ആര്‍ട്സ്. കേരളീയ കേന്ദ്ര സംഘടന നടത്തിയ ലഘു നാടക മത്സരത്തില്‍ അടക്കം ഒട്ടേറെ നാടക മത്സരങ്ങളില്‍ ഈ സംഘടന പങ്കെടുത്തു അംഗീകാരങ്ങള്‍ നെടിയീട്ടുന്ടു.
രാജവീഥി. സംവിധാനം - ഗാനരചന- ജോസഫ് വെന്നൂര്‍.
പ്രധാന അഭിനേതാക്കള്‍ - ഷാജി , രാജി,
സംഗീതം:- പ്രേംകുമാര്‍.
൨. ആഗ്രഹായണം--രചന, സംവിധാനം: ജോസഫ് വെന്നൂര്‍,
gana രചന: ഉണ്ണി വാരിയത്ത്, ജോസഫ് വെന്നോര്‍.
samgeetham:- പ്രേം കുമാര്‍.

Thursday, June 24, 2010


അരങ്ങിലെ അനുഭവങ്ങള്‍ .

അച്ചുതന്‍റെ അരങ്ങിലെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍ വളരെ നിരാശയാണ് തോന്നിയത്. കാരണം, മുംബൈയിലെ മലയാള നാടക രംഗത്ത് സുദീര്‍ഘ കാലത്തെ പ്രവര്‍ത്തന പരിചയം ഉള്ള അദ്ദേഹത്തില്‍ നിന്നും വളരെ അധികം പ്രതീക്ഷിച്ചി- രുന്നു. മഹാനഗരത്തിലെ മലയാള നാടകത്തിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും തന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുമെന്നതായിരുന്നു പ്രധാന പ്രതീക്ഷ.പക്ഷെ എല്ലാം അസ്ഥാനത്തായി. താന്‍ അവതരിപ്പിച്ച നാടകങ്ങളിലൂടെ ഒരു സ്വയം വിമര്‍ശക ന്‍റെ നിരൂപണ മനോഭാവത്തോടെ കടന്നു പോകുവാന്‍ പോലും അദ്ദേഹം തയ്യാരായീട്ടില്ല.
പല കാര്യങ്ങളും തോന്നുന്നു, കേട്ടു, തുടങ്ങിയ പദങ്ങളുടെ സഹായത്തോടെ -യാണ്, അവസാനിപ്പിക്കുന്നത്. അതിനര്‍ത്ഥം താന്‍ പറയുന്ന കാര്യങ്ങളില്‍ തനിക്കു തന്നെ ഒരു ഉറപ്പോ,വിശ്വാസമോ ഇല്ലായെന്നാണ്.
അവാസ്തവീകതയും അസത്യതയും കൊണ്ടു സമ്പന്നമാണ് ഈ അനുഭവ കുറി -പ്പുകള്‍. അവതരണ ഭംഗിയിലും കലാമൂല്യത്തിലും ഉന്നത നിലവാരം പുലര്‍ത്തിയ പാവം ഉസ്മാന്‍, അന്തപ്പന്‍ ബോംബെ കേരളീയ സമാജത്തിനു വേണ്ടി അവതരിപ്പിച്ച ഗ്രാമം, നമ്പൂതിരിയുടെ ലഹരി, അഗസ്ത്യന്‍റെ ഫോളി -ടോള്‍ എന്നിവ മോശം നാടകങ്ങള്‍ ആയിരുന്നു എന്ന് കേട്ടു പറയുമ്പോള്‍ അതിനു ഒരു വിമര്‍ശനത്തിന്‍റെ പരിവേഷം അല്ല, അസൂയയുടെ ദുര്‍മുഖം ആണുള്ളത്.
വ്യക്തവും ഉദ്ദേശ്യ പൂര്‍ണ്ണവും ആയ തയ്യാറെടുപ്പോടെ അല്ല അച്ചുതന്‍ ഈ അനുഭവ കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്. തന്നെ തന്നെ മഹത്വത്കരിക്കുവാ നും ആരെയൊക്കെയോ ചെളി വാരി എറിയുവാനുമാണ്.

Monday, March 1, 2010

ഒരു കലാകാരനെ അയാളുടെതല്ലാത്ത കാരണങ്ങളാല്‍ കലാപ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്ക് കല്പിക്കുക , അയാളെ ശാരീരികമായും മാനസീകമായും ദ്രോഹിക്കുവാന്‍ ശ്രമിക്കുക ഒറ്റപ്പെടുത്തുക, എന്നൊക്കെ പറഞ്ഞാല്‍, അത് നമ്മുടെ സാംസ്കാരീക കേരളത്തിനു വളരെയേറെ പേരുദോഷം ഉണ്ടാക്കുന്ന ഒരു വസ്തുതയാണ്. പ്രശ്നങ്ങള്‍ അന്വേഷിച്ചറിഞ്ഞു ,തികച്ചും പക്വതയോടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുവാന്‍ ബാധ്യത ഉള്ളവരാകട്ടെ അതിനു ശ്രമിക്കാതെ തെരുവ് പെണ്ണുങ്ങളെപോലെ പരസ്പരം പുലഭ്യങ്ങള്‍ പറയുക, ഇതൊക്കെ സമകാലീന കേരളത്തിന്‍റെ മുഖമുദ്രയാവുകയാണോ, ഭീതിപൂര്‍വ്വം സംശയിച്ചു പോവുകയാണ്.

തിലകന്‍ പ്രശ്നത്തില്‍ അമ്മയെന്ന താര സംഘടനയും അതിന്‍റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരും സ്വീകരിച്ച നിലപാടുകള്‍ യുക്തവും സുതാര്യവുംa സുവ്യക്തവും ആണെന്ന് ചിന്തിക്കുവാന്‍ കഴിയില്ല. കരാര്‍ ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്നും തന്നെ അകാരണമായി ഒഴിവാക്കുന്നു എന്ന് ഒരു മുതിര്‍ന്ന നടന്‍ വേദനയോടെ പറയുമ്പോള്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നു അന്വേഷിച്ചു അറിയേണ്ട ഒരു സംഘടന ചില സാങ്കേതികo കാരണങ്ങള്‍ പറഞ്ഞു അവഗണിക്കുന്നത് പ്രശ്നങ്ങളില്‍ പലരും പങ്കാളികള്‍ ആണെന്ന സംശയം ജനിപ്പിക്കുന്നു. കലാകേരളത്തിന് അപമാനം ഉണ്ടാക്കുന്നതാണ് ഇത്തരം സംശയങ്ങളും അതിനു ഇടയാക്കുന്ന സാഹചര്യങ്ങളും.

പ്രശ്നം പരിഹരിക്കുവാന്‍ അമ്മയെന്ന താര സംഘടനയും മോഹന്‍ലാലിനെ പോലെയുള്ള മുതിര്‍ന്ന താരങ്ങളും മോന്നോട്ടുവരണംഎന്ന് കേരള ജനത ഗുരു തുല്യനായി ബഹുമാനിക്കുന്ന സുകുമാര്‍ അഴീക്കോടിനെപോലെയുള്ള , ഒരു സംസ്കാരീക നായകന്‍ ആവശ്യപ്പെടുമ്പോള്‍, തട്ടുപൊളിപ്പന്‍ സിനിമയിലെ മൂന്നാംകിട നായകന്‍റെ ജല്പന്ന സമാനമായ സംഭാഷണം കടം എടുത്തത് ആക്ഷേപിക്കുന്ന നായക നടന്‍ മലയാള സിനിമയുടെ ശാപമാണ്. തീര്‍ച്ചയായും അദ്ദേഹം ഏതാനും നല്ല സിനിമകളില്‍ അഭിനയിച്ചീട്ടുള്ള നടനാണ്‌ . പക്ഷെ ആ കഥാപാത്രങ്ങള്‍ക്ക് ക്ഷണികമായ ആയുസ് മാത്രമാണ് ഉള്ളതെന്ന സത്യം അദ്ദേഹം മറന്നു. എന്നെന്നും കഥാപാത്രത്തെ സ്വന്തമായി ഇല്ലാത്തയാളാണ് ത്വത്തമാസി എഴുതിയ അഴീക്കോടിനെ മതിഭ്രമം പിടിച്ചയാള്‍ എന്ന് പറഞ്ഞു ആക്ഷേപിച്ചത് . ഫാന്‍സ്‌ ക്ലബുകാര്‍ സഹായത്തിനു ഉണ്ടെന്ന ധൈര്യത്തിലയിരിക്കാം അദ്ദേഹം ഇത്രയും വലിയ ഗുരുനിന്ദയ്ക്ക് തയാറായത്. അഞ്ചു ചിത്രം തുടര്‍ച്ചയായി പരാജയപ്പെടുകയും ശക്തനായ ഒരു പിന്ഗാമി വരുകയും ചെയ്യുന്നത് വരെ മാത്രമേയുള്ളൂ ഇന്നത്തെ ഫാന്‍സ്‌ അസോസ്സിയേഷന്‍ എന്ന സത്യം അദ്ദേഹം മറന്നുപോയി.
പണ്ടു ഇവിടെ ഒരു നടന്‍ ഉണ്ടായിരുന്നു. അനുഗ്രഹിതനായ അദ്ദേഹം വേഗം പ്രശസ്തി നേടുവാന്‍ അഭിനയത്തില്‍ ചിലപ്പോഴൊക്കെ സാക്ഷാല്‍ അഭിനയ ചക്രവര്‍ത്തിയെ തന്നെ അനുകരിക്കുവാന്‍ ശ്രമിച്ചു . ആ ശ്രമം പക്ഷെ ജനം ക്ഷമിച്ചില്ല . അതിനാല്‍ അയാള്‍ക്ക്‌ എന്നെന്നെയ്ക്ക്മായി വീട്ടില്‍ ഇരിക്കേണ്ടി വന്നു. അതാണ്‌ മലയാള സിനിമയുടെ ആസ്വാദക സ്വഭാവം. ഫാന്‍സ് ക്ലബിന്റെ പിന്‍ ബലത്തില്‍ സ്വയം മറക്കുന്ന താരം ഈ കാര്യം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ് .

Friday, November 6, 2009

Friday, October 23, 2009

Thursday, August 27, 2009

പ്രതികരണം

സിനിമയ്ക്ക് അമിത പ്രധാന്യ്ത നല്‍കുന്നത് ആപത്തു ആണെന്നാണ് സൂര്യ കൃഷ്ണ മൂര്‍ത്തി അഭിപ്രായ പ്പെടുന്നത്. ഒരു പരിതി വരെ അത് ശരിയാണെന്ന് സമ്മതിക്കാം. നാടകത്തെ ദുരൂഹ മയമാക്കിയതാണ്, ആ കലയുടെ തകര്‍ച്ചയ്ക്ക് കാരണം എന്ന് പറയുന്നതും സമ്മതിക്കവുന്നതാണ്. പക്ഷെ സൂര്യ കൃഷ്ണ മൂര്‍ത്തി അങ്ങനെ പറയുമ്പോള്‍ അതില്‍ എത്ര മാത്രം ആത്മാര്‍ത്ഥ ഉണ്ടെന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്. അരങ്ങില്‍ പ്രകാശവും നിഴലും സമന്വയിപ്പിച്ച് വര്‍ണ കാഴ്ചകള്‍ ഒരുക്കി ആസ്വാദനത്തിനു പുതിയ (എന്ന് പറയുവാന്‍ കഴിയുമോ -?)മാനങ്ങള്‍ തീര്‍ക്കുവാന്‍ ശ്രമിച്ചു എന്നത് കൊണ്ട് മാത്രം അദ്ദേഹത്തെ പൂര്‍ണമായി അം ഗികരിക്കണം എന്ന് വാശി പിടിക്കാന്‍ കഴിയില്ല. സത്യത്തില്‍ ദുരൂഹത ആയിരുന്നില്ല നാടകത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം. സ്വയം ബുദ്ധി ജീവി ചമഞ്ഞ നാടകക്കാരന്‍ ആദ്യം തന്നെ ചെയ്തത് ആസ്വാദകനെ അവഗണിക്കുകയും അകറ്റി നിറുത്തുകയും ചെയ്തു. മറ്റൊരു വിഭാഗം നാടകത്തിനെ സിനിമയുമായി കൂട്ടിക്കുഴക്കുവാന്‍ ശ്രമിച്ചു. നാടകം കാണുവാന്‍ സഭയില്‍ എത്തിയവര്‍ക്ക് നാടകം എന്ന പേരില്‍ എന്തൊക്കെയോ കാണേണ്ടി വന്നു. സ്വാഭാവികമായും അതവനില്‍ വിരസതയുണ്ടാക്കി . ഈ വിരസ നാടകങ്ങളുടെ നിരയില്‍ സൂര്യയുടെ നാടകങ്ങളും കാണാം. കഴിഞ്ഞ വര്‍ഷം മുംബെയില്‍ അവതരിപ്പിച്ച സൂര്യയുടെ നാടകങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവ ആയിരുന്നില്ല എന്ന് മാത്രമല്ല അസാരം വിരസമയവും ആയിരുന്നു. പലപ്പോഴും ആസ്വാദക ബുദ്ധിയെയും അയാളുടെ യുക്തി ബോധത്തെയും പരിഹസ്സിക്കുന്നതുമായിരുന്നു അവ. കലാമൂല്യവും പൌരാണീക പ്രധാന്യതയും ശാസ്ത്രീക സ്വഭാവം ഉള്ളതുമായ കലകള്‍ അവതരി- പ്പിക്കുന്നതില്‍ സൂര്യ കാണിച്ചിരുന്ന ആര്‍ജ്ജവത്തെ അംഗീകരിക്കുമ്പോള്‍ തന്നെ
നാടകത്തിന്‍റെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ടു പോയില്ല എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല. സിനിമയ്ക്ക് പ്രാധാന്യം നല്‍കിയത് കൊണ്ടു നാടകം നശിക്കും എന്നത് കേവലം മൂഡ വിശ്വാസം മാത്രമാണ്. നാടകം നാടകമാണെന്നും സിനിമ സിനിമയാണെന്നും തിരിച്ചറിയുവാന്‍ കഴിയുന്നവരാണ് ആസ്വാദകര്‍. സൂര്യ കൃഷ്ണ മൂര്‍ത്തിയെപ്പോലുള്ളവര്‍, അവരെ വഴി തെറ്റിപ്പിക്കതിരുന്നാല്‍ മതി.