ഒരു കലാകാരനെ അയാളുടെതല്ലാത്ത കാരണങ്ങളാല്‍ കലാപ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്ക് കല്പിക്കുക , അയാളെ ശാരീരികമായും മാനസീകമായും ദ്രോഹിക്കുവാന്‍ ശ്രമിക്കുക ഒറ്റപ്പെടുത്തുക, എന്നൊക്കെ പറഞ്ഞാല്‍, അത് നമ്മുടെ സാംസ്കാരീക കേരളത്തിനു വളരെയേറെ പേരുദോഷം ഉണ്ടാക്കുന്ന ഒരു വസ്തുതയാണ്. പ്രശ്നങ്ങള്‍ അന്വേഷിച്ചറിഞ്ഞു ,തികച്ചും പക്വതയോടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുവാന്‍ ബാധ്യത ഉള്ളവരാകട്ടെ അതിനു ശ്രമിക്കാതെ തെരുവ് പെണ്ണുങ്ങളെപോലെ പരസ്പരം പുലഭ്യങ്ങള്‍ പറയുക, ഇതൊക്കെ സമകാലീന കേരളത്തിന്‍റെ മുഖമുദ്രയാവുകയാണോ, ഭീതിപൂര്‍വ്വം സംശയിച്ചു പോവുകയാണ്.
തിലകന്‍ പ്രശ്നത്തില്‍ അമ്മയെന്ന താര സംഘടനയും അതിന്‍റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരും സ്വീകരിച്ച നിലപാടുകള്‍ യുക്തവും സുതാര്യവുംa സുവ്യക്തവും ആണെന്ന് ചിന്തിക്കുവാന്‍ കഴിയില്ല. കരാര്‍ ചെയ്യപ്പെട്ട ചിത്രങ്ങളില്‍ നിന്നും തന്നെ അകാരണമായി ഒഴിവാക്കുന്നു എന്ന് ഒരു മുതിര്‍ന്ന നടന്‍ വേദനയോടെ പറയുമ്പോള്‍ അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നു അന്വേഷിച്ചു അറിയേണ്ട ഒരു സംഘടന ചില സാങ്കേതികo കാരണങ്ങള്‍ പറഞ്ഞു അവഗണിക്കുന്നത് പ്രശ്നങ്ങളില്‍ പലരും പങ്കാളികള്‍ ആണെന്ന സംശയം ജനിപ്പിക്കുന്നു. കലാകേരളത്തിന് അപമാനം ഉണ്ടാക്കുന്നതാണ് ഇത്തരം സംശയങ്ങളും അതിനു ഇടയാക്കുന്ന സാഹചര്യങ്ങളും.
പ്രശ്നം പരിഹരിക്കുവാന്‍ അമ്മയെന്ന താര സംഘടനയും മോഹന്‍ലാലിനെ പോലെയുള്ള മുതിര്‍ന്ന താരങ്ങളും മോന്നോട്ടുവരണംഎന്ന് കേരള ജനത ഗുരു തുല്യനായി ബഹുമാനിക്കുന്ന സുകുമാര്‍ അഴീക്കോടിനെപോലെയുള്ള , ഒരു സംസ്കാരീക നായകന്‍ ആവശ്യപ്പെടുമ്പോള്‍, തട്ടുപൊളിപ്പന്‍ സിനിമയിലെ മൂന്നാംകിട നായകന്‍റെ ജല്പന്ന സമാനമായ സംഭാഷണം കടം എടുത്തത് ആക്ഷേപിക്കുന്ന നായക നടന്‍ മലയാള സിനിമയുടെ ശാപമാണ്. തീര്‍ച്ചയായും അദ്ദേഹം ഏതാനും നല്ല സിനിമകളില്‍ അഭിനയിച്ചീട്ടുള്ള നടനാണ് . പക്ഷെ ആ കഥാപാത്രങ്ങള്‍ക്ക് ക്ഷണികമായ ആയുസ് മാത്രമാണ് ഉള്ളതെന്ന സത്യം അദ്ദേഹം മറന്നു. എന്നെന്നും കഥാപാത്രത്തെ സ്വന്തമായി ഇല്ലാത്തയാളാണ് ത്വത്തമാസി എഴുതിയ അഴീക്കോടിനെ മതിഭ്രമം പിടിച്ചയാള്‍ എന്ന് പറഞ്ഞു ആക്ഷേപിച്ചത് . ഫാന്‍സ് ക്ലബുകാര്‍ സഹായത്തിനു ഉണ്ടെന്ന ധൈര്യത്തിലയിരിക്കാം അദ്ദേഹം ഇത്രയും വലിയ ഗുരുനിന്ദയ്ക്ക് തയാറായത്. അഞ്ചു ചിത്രം തുടര്‍ച്ചയായി പരാജയപ്പെടുകയും ശക്തനായ ഒരു പിന്ഗാമി വരുകയും ചെയ്യുന്നത് വരെ മാത്രമേയുള്ളൂ ഇന്നത്തെ ഫാന്‍സ് അസോസ്സിയേഷന്‍ എന്ന സത്യം അദ്ദേഹം മറന്നുപോയി.
പണ്ടു ഇവിടെ ഒരു നടന്‍ ഉണ്ടായിരുന്നു. അനുഗ്രഹിതനായ അദ്ദേഹം വേഗം പ്രശസ്തി നേടുവാന്‍ അഭിനയത്തില്‍ ചിലപ്പോഴൊക്കെ സാക്ഷാല്‍ അഭിനയ ചക്രവര്‍ത്തിയെ തന്നെ അനുകരിക്കുവാന്‍ ശ്രമിച്ചു . ആ ശ്രമം പക്ഷെ ജനം ക്ഷമിച്ചില്ല . അതിനാല്‍ അയാള്‍ക്ക് എന്നെന്നെയ്ക്ക്മായി വീട്ടില്‍ ഇരിക്കേണ്ടി വന്നു. അതാണ് മലയാള സിനിമയുടെ ആസ്വാദക സ്വഭാവം. ഫാന്‍സ് ക്ലബിന്റെ പിന്‍ ബലത്തില്‍ സ്വയം മറക്കുന്ന താരം ഈ കാര്യം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment