ഏതൊരു മുംബൈ മലയാള നാടക ആസ്വാദകനും ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു മഹാനഗത്തിലെ മലയാളികളായ കലാകാരന്മാര്‍
അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് കേരള സര്‍ക്കാരിന്റെ ശ്രദ്ധയും അംഗീകാ
രവും പ്രോത്സാഹനവും ലഭിക്കണം എന്നത്. ഏഴു പ്തിറ്റാണ്ട് മുമ്പ് ബോംബെ
കേരളീയ സമാജത്തിനു വേണ്ടി ആദ്യത്തെ മലയാള നാടകത്തിനു അരങ്ങൊ രുക്കിയ അന്നുമുതല്‍ അന്നുമുതല്‍ മുംബൈയിലെ നാടക പ്രവര്‍ത്തകര്‍ ഈ ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നതാണ്. കാന്ച്ചനസീതയും ഈശ്വരന് അറസ്റ്റിലും വെയ്റ്റ് അണ്ടില് ഡാര്‍ക്ക് എന്ന നാടകത്തിന്റെ മലയാള ആവിഷ്കാ രമായ നേരം ഇരുട്ട്ട്ടേയും വിജയകരമായി അവതരിപ്പിക്കപ്പെടുമ്പോഴെ ല്ലാം ഈ മോഹം തല നീട്ടുമായിരുന്നു. സൂര്യ കൃഷ്ണമൂര്‌ത്തി കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വ സ്ഥാനത്ത് എത്തിയപ്പോള്‍ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളയ്ക്കുവാന്‍ തുടങ്ങി . പ്രവാസികളായ മലയാളികള്‍ക്ക്
വേണ്ടി നടത്തിയ നാടക മത്സരം ഏറെ പ്രതീക്ഷ നല്‌കി. പക്ഷെ വര്‍ഷത്തില്‍
ഇരുപതും അതിലേറേയും നാടകങ്ങള് അവതരിപ്പിച്ചിരുന്ന നഗരത്തില്
മത്സരിക്കുവാന് എത്തിയത് കേവലം മൂന്ന് നാടകങ്ങള് ആയിരുന്നു. കതാമൂല്യമൊ, അവതരണ മേന്മയൊ അഭിനയ തികവൊ അവകാശപ്പെടു
വാന്‍ ഈ മൂന്നു നാടകങ്ങള്‍ക്കും ആവില്ല. "കഥാപാത്രങ്ങളും പങ്കെടുത്തവരും", "പുതിയ അദ്ധ്യായം" "നിഴല്‍യുദ്ധം" എന്നിവ ആയിരുന്നു നാടകങ്ങള്‍. തനി കച്ചവട നാടക ശൈലിയില്‍ അവതരിപ്പിച്ച ആ നാടകത്തില്‍ പ്രകടമായിരുന്നത് കൃത്രിമത്വം നിറഞ്ഞ അഭിനയപ്രകടന ങ്ങളും അവിശ്വനീയമായ് നാടകീയ മുഹൂര്‍ത്തങ്ങളും വികലമായ ദൃശ്യ
ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന രംഗ ചലനങ്ങളും ഈ ഒരു മൈതാന നാടകമാക്കി. അരങ്ങിന്റെ ഒരു നിയമങ്ങളും
അനുവര്‍ത്തിയ്ക്കുന്നതായിരുന്നില്ല "പുതിയ അദ്ധ്യായം" എന്ന നാടകം. ഒരു തീവണ്ടി ആപ്പീസിലെ ഫ്ലാറ്റ്ഫോമില് വന്നെത്തുന്ന ചിലരുടെ ചെറിയ ചെറിയ ജീവിത കഥകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന
നിഴല്‍യുദ്ധം എന്ന നാടകത്തില്‍ ജീവസ്പ്രശിയായ ഒട്ടേറെ നാടകീയ
മോഹൂര്‍ത്ത ങ്ങള് ഉണ്ടെങ്കിലും അവയെ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പൂര്‍ണമായും പ്രാജയപ്പെട്ടു. ഒരാള് തന്നെ ഒന്നിലധികം വേഷങ്ങളില്‍ അഭിന
യിച്ചെങ്കിലും അതുകൊണ്ട് ഒരു "മോണോ ആക്ടിന്റെ പ്രതീതി ഉണര്‌ത്തുവാനല്ലാതെ മറ്റു പ്രയോജനം ഒന്നും പ്രകടമായില്ല. ലോട്ടറി വില്പനകാരനും വേശ്യയും ഭ്രാന്തനും യാത്രകാരനും സര്‍ദാര്‍ജിയും
ബംഗാളി തൊഴിലാളിയും യഥാര്‌ത്ഥ ജീവിതത്തില്‍ കണ്ടു മുട്ടുന്ന പതിവ് മുഖങ്ങളാണ്. അവരെ ഉപയോഗിച്ച് അരങ്ങില്‍ അര്‍ത്ഥ സമ്പന്നവും കാവ്യ ഭംഗിയും നിറഞ്ഞ ദ്രശ്യ ഭംഗിയുള്ള രംഗ ചിത്രങ്ങള് സൃഷ്ടിക്കുവാന്‍ സംവിധായകനു കഴിഞ്ഞില്ല. പാശ്ചാത്തല സംഗീതവും നാടകത്തിന്റെ ആസ്വാദനത്തിനു ഭംഗം വരുത്തുന്നതായിരുന്നു. ചുരുക്കത്തില്‍ വര്‍ഷങ്ങളായി മുംബൈയിലെ നാടക പ്രവര്‍ത്തകരും ആസ്വാദകരും പ്രതീക്ഷകളോടെ കാത്തിരുന്ന അവസരം വന്നപ്പോള്‍ അത് ഫലപ്രദമായി ഉപയോഗിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
No comments:
Post a Comment