Thursday, June 24, 2010


അരങ്ങിലെ അനുഭവങ്ങള്‍ .

അച്ചുതന്‍റെ അരങ്ങിലെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍ വളരെ നിരാശയാണ് തോന്നിയത്. കാരണം, മുംബൈയിലെ മലയാള നാടക രംഗത്ത് സുദീര്‍ഘ കാലത്തെ പ്രവര്‍ത്തന പരിചയം ഉള്ള അദ്ദേഹത്തില്‍ നിന്നും വളരെ അധികം പ്രതീക്ഷിച്ചി- രുന്നു. മഹാനഗരത്തിലെ മലയാള നാടകത്തിന്‍റെ വളര്‍ച്ചയും തളര്‍ച്ചയും തന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുമെന്നതായിരുന്നു പ്രധാന പ്രതീക്ഷ.പക്ഷെ എല്ലാം അസ്ഥാനത്തായി. താന്‍ അവതരിപ്പിച്ച നാടകങ്ങളിലൂടെ ഒരു സ്വയം വിമര്‍ശക ന്‍റെ നിരൂപണ മനോഭാവത്തോടെ കടന്നു പോകുവാന്‍ പോലും അദ്ദേഹം തയ്യാരായീട്ടില്ല.
പല കാര്യങ്ങളും തോന്നുന്നു, കേട്ടു, തുടങ്ങിയ പദങ്ങളുടെ സഹായത്തോടെ -യാണ്, അവസാനിപ്പിക്കുന്നത്. അതിനര്‍ത്ഥം താന്‍ പറയുന്ന കാര്യങ്ങളില്‍ തനിക്കു തന്നെ ഒരു ഉറപ്പോ,വിശ്വാസമോ ഇല്ലായെന്നാണ്.
അവാസ്തവീകതയും അസത്യതയും കൊണ്ടു സമ്പന്നമാണ് ഈ അനുഭവ കുറി -പ്പുകള്‍. അവതരണ ഭംഗിയിലും കലാമൂല്യത്തിലും ഉന്നത നിലവാരം പുലര്‍ത്തിയ പാവം ഉസ്മാന്‍, അന്തപ്പന്‍ ബോംബെ കേരളീയ സമാജത്തിനു വേണ്ടി അവതരിപ്പിച്ച ഗ്രാമം, നമ്പൂതിരിയുടെ ലഹരി, അഗസ്ത്യന്‍റെ ഫോളി -ടോള്‍ എന്നിവ മോശം നാടകങ്ങള്‍ ആയിരുന്നു എന്ന് കേട്ടു പറയുമ്പോള്‍ അതിനു ഒരു വിമര്‍ശനത്തിന്‍റെ പരിവേഷം അല്ല, അസൂയയുടെ ദുര്‍മുഖം ആണുള്ളത്.
വ്യക്തവും ഉദ്ദേശ്യ പൂര്‍ണ്ണവും ആയ തയ്യാറെടുപ്പോടെ അല്ല അച്ചുതന്‍ ഈ അനുഭവ കുറിപ്പുകള്‍ എഴുതിയിരിക്കുന്നത്. തന്നെ തന്നെ മഹത്വത്കരിക്കുവാ നും ആരെയൊക്കെയോ ചെളി വാരി എറിയുവാനുമാണ്.

2 comments:

  1. It is interesting that Achuthan published his memories about the Bombay Malayalam Drama activities through this post.I had participated in a Malayalam drama directed by Achuthan for the Bombay Keraleeya Samajam years back. I provided lyrics for that drama "Ragam"written by veteran Bharath P.J.Antony. I always respected him for his excellent directorial works.But I realize from this post that he didn't emphasized various aspects of his times.I appreciates joseph vennoor's posting.

    ReplyDelete
  2. ബോംബെ മലയാള നാടകവേദിയിലെ സംവിധായക പ്രതിഭകളിരൊളായ ശ്രീ. അച്ചുതൻ എഴുതിയ നാടക സ്മരണകളെക്കുറിച്ച് ഈ കുറിപ്പിലൂടെ അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം.അദ്ദേഹം സംവിധാനം ചെയ്‌ത “രാഗം” എന്ന നാടകത്തിൽ ഗാന രചന നിർവ്വഹിച്ച്‌ സഹകരിച്ച വസ്‌തുത ഇവിടെ സ്‌മരിക്കുന്നു.

    ReplyDelete