മഹാരാഷ്ട്ര സര്‍ക്കാരിന്റെ സഹായധനം ലഭിച്ചിരുന്ന ഏക മറുനാടന്‍ മലയാളീ തിയേറ്റര്‍ സംഘടന ആയിരുന്ന പ്രതിഭയുടെ പ്രശസ്ത നാടകങ്ങള്‍-കുടുംബ ദോഷികള്‍, ശരശയ്യ, നേരം ഇരുട്ടട്ടെ, കുപ്പിച്ചില്ലുകള്‍, കാഞ്ചന സീത, സൃഷ്ടി, സ്ഥിതി, സംഹാരം, മൂന്നു വയസന്മാര്‍, കൈനാട്ടികള്‍, ഞാന്‍ സ്വര്‍ഗത്തില്‍, ദീപസ്തംഭം മഹാശ്ചര്യം, നിധി, പുതിയ പുരാണം, സത്യമേവ ജയതേ, കൊച്ചുകെശു എന്ന മൂപ്പീന്, ഗോപുര നടയില്‍, ഉത്തരായനം, കൈയും തലയും പുറത്തിടരുത്, ആദ്യരാത്രി, എന്നിവയാണ്. കേരള സംഗീത നാടക അകാദമിയുടെ നാടക മത്സരത്തില്‍ പങ്കെടുത്തു ഏറ്റവും നല്ല നടിക്കുള്ള സമ്മാനം നേടിയ നാടകം ആണ്, സത്യമേവ ജയതേ. മുകുന്ദന്‍ മേനോന്‍ ആയിരുന്നു സംവിധാനം. മുകുന്ദന്‍ മേനോന്‍ സംവിധാനം ചെയ്ത ഗോപുര നടയില്‍ എന്ന നാടകത്തില്‍ ബാലാജി, ജോസഫ് വെന്നൂര്‍, സുമ, മെഹര്‍ കുമാരി, വിനയന്‍, ബിനു, എന്നിവരാണ് അഭിനയിച്ചത്.
൧൯൫൭-ള്‍ പ്രവര്‍ത്തനം തുടങ്ങിയ അന്തപ്പന്റെ ആദം തിയെട്ടെര്‍ അവതരിപ്പിച്ച നാടകങ്ങള്‍ മരിയ ഗോരെതി, ജീവിത യാത്ര, ഒരു മുഴം കയര്‍, പിന്ഗാമി, ഒരാള്‍ കൂടി കള്ളനായി, സ്വര്‍ഗം നാണിക്കുന്നു, കുരുക്ഷേത്രം, മതിലുകള്‍ ഇടിയുന്നു, ഭൂമിയിലെ മാലാഖ, കക്കപ്പോന്നു, ഡോക്ടര്‍, രക്തം പുരണ്ട വസ്ത്രം, ദിവ്യ ബലി, സൂര്യാഘാതം, ആകാശഗംഗ, ദൈവം മരിച്ചു, മണല്‍ക്കാട്, വെള്ളപൂച്ച, വിശുദ്ധ പാപം, ഗ്രാമം, ഗോപുരം, രശ്മി, നിറങ്ങള്‍, ശാപരഷ്മി, ജ്വലനം, മണ്ണ്, സൂര്യാഗ്രഹണം, ഉപരോധം, വീര ശ്രുംഖല ഹോമം, മോക്ഷം.
മഹാനഗരത്തിലെ മറ്റു ചില പ്രശസ്ത സംവിധായകര്‍-വി. വി. അച്യുതന്‍, ഉണ്ണി വാരിയത്ത്, സുന്ദര്‍ നടവരമ്പ്, അഗസ്റ്റ്യന്‍, അഗസ്റ്റ്യന്‍ പോത്തൂര്‍, ടി. എന്‍.പി. നെടുങ്ങാടി, വെന്നുഗോപാല്‍, പി. അ. ദിവാകരന്‍, മാനസി, പി. ഹരികുമാര്‍, വേണു, ഈ . കെ. നമ്ബൂധിരി, എം. വാസുദേവന്‍, വിനോദ് രംഗനാഥ്, പി. സി ചെറിയാന്‍, പവിത്രന്‍ കണ്ണപുരം, എം. ചന്ദ്രന്‍,
രാഗം തിയെട്ടെര്സ്.
അഗസ്ത്യന്‍ ഫെര്‍ണന്റാസ് നേതൃത്വം വഹിച്ചിരുന്ന നാടക സംഘടന ആയിരുന്നു രാഗം തിയെട്ടെര്സ്. ഒട്ടേറെ നല്ല നാടകങ്ങള്‍ ഈ സംഘടന രംഗത്ത് അവതരിപ്പിച്ചു. മണ്ണ്, അമ്മ പ്രളയം, ജീസസ്, സെന്‍റ് പോല്‍, എന്നിവ അവയില്‍ ചിലതാണ്.
സുനയന ആര്‍ട്സ്.
പി.സി. ചെറിയാന്റെ, നേതൃത്വത്തില്‍ നാടകങ്ങള്‍ അവതിരിപ്പിച്ചിരുന്ന ഈ സംഘടനയുടെ പ്രസിദ്ധ നാടകങ്ങള്‍ കാനായിലെ കല്യാണം, (ബാലാജി, ചെറിയാന്‍, വിനയന്‍, ഭാസ്കരന്‍, മേരി പോല്‍, ജഗത, രമണി, മണി, എന്നിവര്‍ പ്രധാന അഭിനേതാക്കള്‍. ജോസഫ് വെന്നൂര്‍ കലാസംവിധാനം, വേണു സംഗീതം, )
അറിയില്ലേ ഞാന്‍ നല്ല കള്ളന്‍, അമ്മിണി ട്രാവല്‍സ്, കാട്ടുകുതിര, ലയവിന്യാസം, തുടങ്ങിയവയാണ്. എല്ലാ നാടകത്തിനും കലാസംവിധാനം നിര്‍വഹിച്ചത് ഈ ലേഖകന്‍ തന്നെ ആണ്.
വര്‍ക്ക് ഷോപ്പ്.
നഗരത്തിലെ മലയാള നാടക രംഗത്തു ഒരു പുതിയ ആസ്വാദന സംസ്കാരം വളര്‍ത്തി എടുക്കണം എന്ന ഉദ്ദേശ്യത്തോടെ, രൂപം കൊണ്ട സംഘടനയാണ്, വര്‍ക്ക് ഷോപ്പ്. താല്പര്യം ഉള്ളവരെ കണ്ടെത്തി രചന, അഭിനയം , ആസ്വാദനം, സംവിധാനം, എന്നിവയില്‍ പരിശീലനം നല്‍കി, അവരെ ഉള്‍പ്പെടുത്തി കലാമൂല്യം നിറഞ്ഞ നാടകങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്, നാടക വര്‍ക്ക് ഷോപ്പിന്റെ രൂപീകരണ ഉദ്ദേശ്യം. വിനോദ് രംഗനാഥന്‍ , അജിത്, ബാലാജി, എ. എം. മാത്യു, ബെന്നി, ജോസഫ് വെന്നൂര്‍, മെഹര്‍, മീന, എന്നിവരാണ് പ്രധാന പ്രവര്‍ത്തകര്‍. ഈ സംഘടന മറാത്തിയില്‍ നിന്നും മൊഴിമാറ്റം ചെയ്ത് അവതരിപ്പിച്ചു ജനശ്രദ്ധ നേടിയ നാടകമാണ്, ബാലാജി, മെഹര്‍, സുമ, അജിത്, ജോസഫ് വെന്നൂര്‍, വിനയന്‍, എന്നിവര്‍ അവതരിപ്പിച്ച അവിനാഷ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ, മുംബൈയിലെ കാക്ക, എന്നിവ മറ്റു ശ്രദ്ധേയമായ നാടകങ്ങള്‍ .
എല്ലാ നാടകങ്ങളും സംവിധാനം ചെയ്തത് വിനോദ് രംഗനാഥ് ആയിരുന്നു.
ലൂസിഫര്‍ ആര്‍ട്സ്.
ജോയ് മാത്യുവും ഈ ലേഖകനും ചേര്‍ന്ന് രൂപം കൊടുത്ത നാടക സംഘടനയാണ്, ലൂസിഫര്‍ ആര്‍ട്സ്. ലിഫ്റ്റ്, സര്‍പ്പഗന്ധി, യുഗഷിപിയോറ്റ് ഒരു ചോദ്യം, എന്നിവ അവതരിപ്പിച്ച നാടകങ്ങള്‍.
നവരത്ന ആര്‍ട്സ്.
ഗോരേഗാവ് കേന്ദ്രമാക്കി രൂപം കൊടുത്ത കലസംസ്കരീക സംഘടനയാണ്, നവരത്ന ആര്‍ട്സ്. കേരളീയ കേന്ദ്ര സംഘടന നടത്തിയ ലഘു നാടക മത്സരത്തില്‍ അടക്കം ഒട്ടേറെ നാടക മത്സരങ്ങളില്‍ ഈ സംഘടന പങ്കെടുത്തു അംഗീകാരങ്ങള്‍ നെടിയീട്ടുന്ടു.
രാജവീഥി. സംവിധാനം - ഗാനരചന- ജോസഫ് വെന്നൂര്‍.
പ്രധാന അഭിനേതാക്കള്‍ - ഷാജി , രാജി,
സംഗീതം:- പ്രേംകുമാര്‍.
൨. ആഗ്രഹായണം--രചന, സംവിധാനം: ജോസഫ് വെന്നൂര്‍,
gana രചന: ഉണ്ണി വാരിയത്ത്, ജോസഫ് വെന്നോര്‍.
samgeetham:- പ്രേം കുമാര്‍.
Subscribe to:
Post Comments (Atom)
ബോംബെ മലയാള നാടകവേദിയെക്കുറിച്ചുള്ള ലഘുവിവരണം നന്നായിരിക്കുന്നു. നാടകാചാര്യന്മാരെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും അവരുടെ സംഘടനകളെക്കുറിച്ചും ഉള്ള വിവരണം ഭംഗിയായി.എന്നാൽ തിരൂർ, ബാബു വിഴിഞ്ഞം തുടങ്ങി ഒട്ടേറെപ്പേരെ പരാമർശ്ശിച്ചു കണ്ടില്ല.
ReplyDelete